മൂന്നാം തവണയും നോട്ടീസ് അവഗണിച്ചു, സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും
1 min read
മൂന്നാം തവണയും നോട്ടീസ് അവഗണിച്ചു, സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും
രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഈ അപകടത്തിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ആർ.ടി. ഓഫീസിൽനിന്ന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ മൂന്ന് തവണയും നോട്ടീസ് അവഗണിച്ചതോടെയാണ് നടന് എതിരായ നടപടിയിലേക്ക് എംവിഡി കടക്കുന്നത്.
കഴിഞ്ഞ ജൂലായ് 29-ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു സുരാജ് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റത്. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് (31) വലതുകാലിന് പരിക്കേറ്റത്. പാലാരിവട്ടം പൊലീസാണ് കേസെടുത്ത് തുടർ നടപടിക്കായി മോട്ടോർ വാഹന വകുപ്പിനു കൈമാറിയത്.സുരാജ്, പൃഥ്വിരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറുടെ കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിച്ചത്.
