മതിലിടിഞ്ഞ് കാറിനും വീടിനും കേടുപറ്റി

മതിലിടിഞ്ഞ് കാറിനും വീടിനും കേടുപറ്റി

ചക്കരക്കല്ല് : കനത്ത മഴയിൽ മതിൽ തകർന്നുവീണ്‌ വീടിനും കാറിനും കേടുപാട് പറ്റി. പള്ളിപ്പൊയിലിൽ ബാങ്കിന് പിറകു വശത്തുള്ള ടി.കെ. ഇർഷാദിന്റെ വീട്ടു മതിലാണ് തകർന്നത്.

വ്യാഴാഴ്ച രാവിലെ എട്ടിനാണ് സംഭവം. മുറ്റത്ത് നിർത്തിയിരുന്ന കാറിന്റെ മുകളിലായിരുന്നു മതിൽ തകർന്നുവീണത്. കാർ ഭാഗികമായി തകർന്നു. വീടിന്റെ ഒരു ഭാഗവും കേടു പറ്റിയിട്ടുണ്ട്. ഓവുചാൽ ഇല്ലാത്തതിനാൽ റോഡിലെ വെള്ളം പുറത്തേക്ക് പോകാതെ കുത്തിയൊലിച്ചു പറമ്പിലേക്ക് വന്നതാണ് അപകടത്തിനിടയാക്കിയതെന്ന് വീട്ടുടമ പറഞ്ഞു. ഇതേ തുടർന്ന് സമീപത്തെ രണ്ട് വീടുകൾ പൂർണമായും വെള്ളത്തിലാണ്. മതിൽ ഇടിഞ്ഞ ഭാഗത്തുള്ള മൊബൈൽ ടവറും ഏതുസമയവും നിലംപൊത്തുന്ന അവസ്ഥയിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *