തോണി മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

1 min read

തോണി മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

മലപ്പുറം: തോണി മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി കിഴക്കേതില്‍ റഫീക്കിന്റെ മകന്‍ ആഷിക്ക് (23), ചിയ്യാനൂര്‍ സ്വദേശി മേച്ചിനാത്ത് കരുണാകരന്റെ മകന്‍ സച്ചിൻ (23) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ചിയ്യാനൂര്‍ സ്വദേശി പ്രസാദിനെ (26) നാട്ടുകാര്‍ രക്ഷപ്പെടുത്തി ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്ന് വര്‍ഷം മുന്‍പ് പ്രണയവിവാഹം, 21കാരി ആത്മഹത്യ ചെയ്തു; മനംനൊന്ത് ഭര്‍ത്താവ് ആശുപത്രിയിലെ എക്സ്റേ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കല്ലുര്‍മ്മയില്‍ നീലയില്‍ കോള്‍പടവിൽ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ മൂന്ന് പേരും കൂടി തോണിയുമായി കായലില്‍ ഇറങ്ങിയതായിരുന്നു. താഴ്ചയുള്ള ഭാഗത്ത് എത്തിയതോടെ തോണി മറിയുകയായിരുന്നു. ചതുപ്പ് നിറഞ്ഞ ഭാഗത്ത് നീന്താന്‍ കഴിയാതെ മൂവരും മുങ്ങിത്താഴ്ന്നു.

തീവണ്ടിയില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യാത്രക്കാരന് കുത്തേറ്റു

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രസാദിനെ കണ്ടെത്തി രക്ഷപ്പെടുത്തി കരയ്ക്ക് കയറ്റിയെങ്കിലും ആഷിക്കിനെയും,സച്ചിനേയും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ആഷിക്കിന്റെ മൃതദേഹം കണ്ടെത്തിയത്‌. സച്ചിനെ കണ്ടെത്താനുള്ള ശ്രമം രാത്രി ഏറെ വൈകിയും തുടർന്നു. ഒടുവിൽ രാത്രി 11:30-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

ആഷിക്കിന്റേയും സച്ചിന്റേയും മൃതദേഹങ്ങൾ മോര്‍ച്ചറിയിലേക്ക് മാറ്റി. വെല്‍ഡിങ് ജോലിക്കാരനാണ് ആഷിക്ക്. കാണാതായ സച്ചിന്‍ ചങ്ങരംകുളത്ത് ബേക്കറി ജീവനക്കാരനാണ്.

Leave a Reply

Your email address will not be published. Required fields are marked *