സ്വർണവില കുറഞ്ഞു
1 min read
സ്വർണവില കുറഞ്ഞു
കണ്ണൂർ‣ സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. പവന് 560 രൂപയാണ് കുറഞ്ഞത്.
ഇതോടെ റെക്കോർഡ് നിരക്കിൽ എത്തിയ സ്വർണവില 64000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63,520 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,940 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6,550 രൂപയാണ്.
വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.
കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
