മൊബൈലിൽ സംസാരിച്ചാണ് പലരും റോഡിലൂടെ നടക്കുന്നത്, ഇവർക്കെതിരേ പിഴ ഈടാക്കണം; മന്ത്രി കെ.ബി. ഗണേഷ് കുമാർ
1 min read
മൊബൈലിൽ സംസാരിച്ചാണ് പലരും റോഡിലൂടെ നടക്കുന്നത്, ഇവർക്കെതിരേ പിഴ ഈടാക്കണം; മന്ത്രി കെ.ബി. ഗണേഷ് കുമാർ
തിരുവനന്തപുരം: റോഡ് അപകടങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നിലവാരമില്ലാത്ത ഡ്രൈവിംഗ് ആണ് ഇതിന് പ്രധാന കാരണം. കാൽനടയാത്രക്കാരുടെയും അശ്രദ്ധയും അപകടത്തിന് കാരണമാണെന്ന് മന്ത്രി പറഞ്ഞു.
പലരും മൊബൈലിൽ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകിടക്കുമ്പോൾ പോലും ഇടത്തും വലത്തും നോക്കാറില്ല. മൊബൈലിൽ സംസാരിച്ചു നടക്കുന്നവർക്കെതിരെ പിഴ ഈടാക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഗണേഷ് കുമാർ പറഞ്ഞു.
കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
