പയ്യന്നൂരിൽ സൂപ്പർ മാർക്കറ്റിൽ കവർച്ച; 30,000 രൂപ കവർന്നു
1 min readപയ്യന്നൂരിൽ സൂപ്പർ മാർക്കറ്റിൽ കവർച്ച; 30,000 രൂപ കവർന്നു
പയ്യന്നൂർ കൊറ്റി റെയിൽവേ സ്റ്റേഷൻ റോഡിലെ സൂപ്പർ മാർക്കറ്റിൽ കവർച്ച. തൃക്കരിപ്പൂരിലെ വി.പി.എം.നിസാമുദ്ദീന്റെ ‘ഫാൻസ്’ സൂപ്പർ മാർക്കറ്റിലാണ് ബുധനാഴ്ച പുലർച്ചെ ഒന്നരയ്ക്ക് രണ്ടംഗ സംഘം കവർച്ച നടത്തിയത്. മുൻഭാഗത്തെ ഗ്രിൽ മുറിച്ച് ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. രണ്ടു കൗണ്ടറുകളിൽ നിന്നായി 30,000 രൂപ കവർന്നു. പാന്റും ഷർട്ടുമിട്ട് മുടി നീട്ടി വളർത്തിയ ആൾ കൗണ്ടറിൽ നിന്നും പണമെടുക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
