ഇനി ‘ഉച്ചയൂൺ’ സ്റ്റീൽ പാത്രത്തിൽ ഓഫീസിലെത്തും! വരുന്നു കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’

1 min read
Share it

ഇനി ‘ഉച്ചയൂൺ’ സ്റ്റീൽ പാത്രത്തിൽ ഓഫീസിലെത്തും! വരുന്നു കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’

തിരുവനന്തപുരം: ഇനി ഉച്ചയൂൺ കഴിക്കാൻ പുറത്തിറങ്ങേണ്ടി വരില്ല. സ്റ്റീൽ പാത്രങ്ങളിൽ ചൂടോടെ ഉച്ചയൂൺ എത്തിക്കാൻ കുടുംബശ്രീ ഉണ്ടാകും. ഇതിനായി കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ സജ്ജമാകുന്നു. കുടുംബശ്രീ ഓൺലൈൻ ആപ്പായ ‘പോക്കറ്റ് മാർട്ട്’ വഴിയാണ് ഓർഡറുകൾ സ്വീകരിക്കുക.

തുടക്കത്തിൽ ഉച്ചയൂണു മാത്രമാണ് നൽകുന്നത്. മുട്ട, മീൻ എന്നിവ ചേർന്ന ഉച്ചയൂണിനു 99 രൂപയും പച്ചക്കറി ഉൾപ്പെടുന്ന ഊണിനു 60 രൂപയുമാണ് വില. ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് റെ​ഗുലർ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലായിരിക്കും ഉച്ച ഭക്ഷണം ലഭ്യമാക്കുന്നത്. ഒരു മാസം വരെ മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യാം.

കുടുംബശ്രീ അം​ഗങ്ങൾ തന്നെയാണ് വിതരണവും. സ്റ്റീൽ പാത്രങ്ങളിൽ എത്തിച്ച ശേഷം പാത്രങ്ങൾ പിന്നീട് മടക്കി വാങ്ങും. തുടക്കത്തിൽ തിരുവനന്തപുരത്താണ് പദ്ധതി തുടങ്ങുന്നത്. പദ്ധതി താമസിയാതെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.

കേന്ദ്രീകൃത അടുക്കളയിൽ പാചകം ചെയ്ത ഭക്ഷണമായിരിക്കും നൽകുക. വൃത്തിയോടെ രുചികരവും ​ഗുണമേന്മയുള്ളതും മായം കലരാത്തതുമായ ഉച്ച ഭക്ഷണം നൽകുന്നുവെന്നതാണ് മെച്ചമെന്നു കുടുംബശ്രീ പറയുന്നു. ഭക്ഷണ വിതരണത്തിൽ പ്രാവീണ്യമുള്ള ഏജൻസിയുടെ മേൽനോട്ടത്തിലായിരിക്കും അടുക്കള പ്രവർത്തിക്കുക. ഹരിത മാനദണ്ഡം പാലിച്ചായിരിക്കും പ്രവർത്തനം.

ഏറ്റവും കുറഞ്ഞത് ആയിരം ഉച്ച ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യാൻ സൗകര്യമുള്ള മികച്ച യൂണിറ്റിനെ കണ്ടെത്തി ദൗത്യം ഏൽപ്പിക്കും. ടു വീല‍ർ സ്വന്തയമായുള്ള ലൈസൻസുള്ള കുടുംബശ്രീ അം​ഗങ്ങൾ, കുടുബാം​ഗങ്ങളെ തിരഞ്ഞെടുത്ത് പരിശീലനം നൽകും.

ആവശ്യക്കാരുടെ താത്പര്യം അറി‍ഞ്ഞ് ഭാവിയിൽ കേരള ഊണിനു പുറമെ നോർത്ത് ഇന്ത്യൻ ഉച്ച ഭക്ഷണം, ജീവിതശൈലീ രോ​ഗത്തിനു മുൻകരുതലായി ഡയറ്ററി ലഞ്ച്, നാരുകൾ കൂടുതൽ അടങ്ങിയ ഉച്ച ഭക്ഷണം, സാലഡ് എന്നിവയും ലഭ്യമാക്കും.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!