തളിപ്പറമ്പ് ഇരട്ടി സംസ്ഥാനപാതയിൽ മണ്ണിടിച്ചിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
1 min readതളിപ്പറമ്പ് ഇരട്ടി സംസ്ഥാനപാതയിൽ മണ്ണിടിച്ചിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ ഇരിക്കൂർ പാലം സൈറ്റിലെ പെട്രോൾ പമ്പിനോട് ചേർന്ന് കിടക്കുന്ന 40 മീറ്ററോളം ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞ് സംസ്ഥാനപാതയിലേക്ക് നിലം പതിച്ചു ഇന്ന് പുലർച്ചേ 3 മണിയോടെയായിരുന്നു സംഭവം.സാധാരണയായി വെള്ളിയാഴ്ച ദിവസങ്ങളിൽ മാമാനം അമ്പലത്തിലേക്കും നിലാമുറ്റം മഖാമിലേക്കും പള്ളിയിലേക്കും ഒക്കെ നൂറുകണക്കിനാളുകൾ ഇതുവഴിയാണ് നടന്നു പോകുന്നത്.
മതിലിടിഞ്ഞ് കാറിനും വീടിനും കേടുപറ്റി
രാത്രിയിൽ നടന്ന അപകടം ആയതിനാൽ വൻ ദുരന്തം ഒഴിവായി.നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.എട്ടുവർഷം മുമ്പ് പെട്രോൾ പമ്പിനോട് ചേർന്ന് കിടക്കുന്ന മതിടിന്നിരുന്നു.വിവരമറിഞ്ഞ് രാവിലെതന്നെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ഫാത്തിമ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലത്ത് എത്തി.
പെരുമ്പാവൂർ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകം: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷസുപ്രീം കോടതി സ്റ്റേ ചെയ്തു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി ഫോണിൽ സംസാരിച്ചു റോഡിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.ഇവിടെ ഇനിയും മണ്ണിടിയാനുള്ള സാധ്യത വളരെ കൂടുതലാണ്.