മിനിമം ചാര്‍ജ് 30 രൂപയിൽ നിന്ന് 10 രൂപയിലേക്ക്; പാസഞ്ചർ ട്രെയിനുകളിലെ നിരക്ക് കുറച്ച് റെയിൽവേ

മിനിമം ചാര്‍ജ് 30 രൂപയിൽ നിന്ന് 10 രൂപയിലേക്ക്; പാസഞ്ചർ ട്രെയിനുകളിലെ നിരക്ക് കുറച്ച് റെയിൽവേ

തിരുവനന്തപുരം: പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ച് റെയിൽവേ. മിനിമം ചാർജ് 30 രൂപയിൽ നിന്ന് 10 രൂപയാക്കിയാണ് കുറച്ചത്. കോവിഡ് കാലത്ത് വര്‍ധിപ്പിച്ച പാസഞ്ചര്‍, മെമു ട്രെയിനുകളിലെ നിരക്കാണ് പുന:സ്ഥാപിച്ചത്. കൊവിഡിന് മുമ്പുള്ള നിരക്കാണിത്.

പഴയ നിരക്കിലേക്ക് എത്തിയതോടെ ഹ്രസ്വദൂര നിരക്കുകളും ആനുപാതികമായി കുറയും. യുടിഎസ് ആപ്പുകൾ വഴി ടിക്കറ്റുകൾ ലഭിച്ചു തുടങ്ങി. രണ്ട് ദിവസം മുൻപാണ് നോർത്തേൺ റെയിൽവേയിൽ നിരക്കിൽ മാറ്റം വരുത്തിയത്. ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് എല്ലായിടത്തും നടപ്പാക്കുമെന്ന് റെയിൽവേ.

കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം സര്‍വിസ് പുനരാരംഭിച്ചപ്പോള്‍ പാസഞ്ചര്‍, മെമു ട്രെയിനുകള്‍ അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷല്‍ ട്രെയിനുകളായാണ് ആരംഭിച്ചത്. മിനിമം ചാര്‍ജ് എക്‌സ്പ്രസ് ട്രെയിനുകളുടെ ചാര്‍ജായ 30 രൂപയായി വര്‍ധിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *