യൂറോകപ്പ്, കോപ്പഅമേരിക്ക ഫുട്ബോൾ പ്രവചനമത്സരം: ഇരിണാവിലെ സ്റ്റോൺ സ്റ്റുഡിയോ മാനേജിങ് പാർട്ണർ പ്രേം രവീന്ദ്രൻ വിജയികൾക്ക് സമ്മാനം കൈമാറി.
1 min readകെ ന്യൂസ് സംഘടിപ്പിച്ച യൂറോകപ്പ്, കോപ്പഅമേരിക്ക ഫുട്ബോൾ പ്രവചന മത്സരത്തിന്റെ വിജയികൾക്കുള്ള രണ്ടാംഘട്ട സമ്മാനവിതരണം ചെയ്തു തുടങ്ങി. ഇരിണാവിലെ സ്റ്റോൺ സ്റ്റുഡിയോ മാനേജിങ് പാർട്ണർ പ്രേം രവീന്ദ്രൻവിജയികൾക്ക് സമ്മാനം കൈമാറി.
കഴിഞ്ഞ വർഷങ്ങളിലെല്ലാം സംഘടിപ്പിച്ച പ്രവചന മത്സരത്തിന് ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് ഇക്കുറിയും പ്രേക്ഷകരിൽ നിന്നും വായനക്കാരിൽ നിന്നും ലഭിച്ചത്.
തളിപ്പറമ്പ് ഇരട്ടി സംസ്ഥാനപാതയിൽ മണ്ണിടിച്ചിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
നൂറുകണക്കിന് ആളുകളായിരുന്നു ദിവസേന പ്രവചന മത്സരത്തിൽ ഉത്തരങ്ങൾ അയച്ചത്. ഈ പ്രാവശ്യത്തെ ബമ്പർ സമ്മാന വിജയി കാടാച്ചിറയിലുള്ള നിജിൽ നാരായണൻ ആണ്. ബംമ്പർ സമ്മാനം സ്പോൺസർ ചെയ്തത് പാപ്പിനിശ്ശേരിയിലെ SYRYS, MM ഹോസ്പിറ്റലും, മലബാർ ഇന്റർലോക്ക് ഒഴക്രോം ആണ്. പ്രവചനമത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും കെ ന്യൂസ് ചെയർമാൻ രമേഷ് കണ്ണൂർ നന്ദി അറിയിച്ചു.