ഓൺലൈൻ തട്ടിപ്പിലൂടെ വിവിധ പരാതികളിലായി 94550 രൂപ നഷ്ടമായി
1 min readഓൺലൈൻ തട്ടിപ്പിലൂടെ വിവിധ പരാതികളിലായി 94550 രൂപ നഷ്ടമായി
കുത്തുപറമ്പ് സ്വദേശിനിയായ യുവതിക്ക് സോഷ്യൽ മീഡിയ വഴി ലഭിച്ച പരസ്യത്തിന്റെ അടിസ്ഥാനത്തിൽ ചെറിയ വിലക്ക് ഡ്രൈ ഫ്രൂട്ട് വാങ്ങുവാൻ ശ്രമിച്ചത് വഴി 44,550 രൂപ നഷ്ടപ്പെട്ടു. പരസ്യത്തിൽ ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്യുക വഴി ആധികാരികത ഇല്ലാത്ത വെബ്സൈറ്റിലേക്ക് പ്രവേശിക്കുകയും സാധനം വാങ്ങുന്നതിനായി ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയതു വഴി പണം നഷ്ടപ്പെടുകയും ചെയ്തു.
വളപട്ടണം സ്വദേശിക്ക് 50,000 രൂപ നഷ്ടപ്പെട്ടു. ആമസോണിൽ നിന്നും റീഫണ്ട് തുക ലഭിക്കുന്നതിനായി ഗൂഗിൾ സേർച്ച് വഴി ലഭിച്ച വ്യാജ കസ്റ്റമർ കെയർ നമ്പരിൽ വിളിച്ചതിൽ തട്ടിപ്പുകാർ പരാതിക്കാരന്റെ ഫോണിൽ എനി ഡസ്ക് എന്ന സ്ക്രീൻ ഷെയർ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈവശപ്പെടുത്തി പണം പിൻവലിക്കുകയായിരുന്നു.
ഗൂഗിൾ സെർച്ച് വഴി ലഭിക്കുന്ന നമ്പരുകളുടെ ആധികാരികത ഉറപ്പു വരുത്താതെ വിളിക്കുകയോ അജ്ഞാത നമ്പറിൽ നിന്ന് ആവശ്യപ്പെടുന്നത് പ്രകാരം ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ലിങ്കിൽ പ്രവേശിച്ച് അക്കൗണ്ട് വിവരങ്ങളോ മറ്റു വ്യക്തിഗത വിവരങ്ങളോ രേഖപ്പെടുത്തരുത്
ഇത്തരം ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ് അല്ലെകിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലൊ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in എന്ന പോര്‍ട്ടലിലൂടെയൊ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകാൻ ശ്രമിക്കുക