നിക്ഷേപത്തുക തിരികെ നൽകിയില്ല; ഹൈറിച്ച് എംഡിക്കും ഭാര്യക്കുമെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു
1 min readനിക്ഷേപത്തുക തിരികെ നൽകിയില്ല; ഹൈറിച്ച് എംഡിക്കും ഭാര്യക്കുമെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു
കണ്ണപുരം: ഓൺലൈൻ ഷോപ്പിയുടെ മറവിൽ നിക്ഷേപകർക്ക് മൂന്നിരട്ടി ലാഭവിഹിതം വാഗ്ദാനം നൽകി കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ തൃശൂരിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിപ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനഉടമകളായ കെ. ഡി. പ്രതാപൻ, ഭാര്യ ശ്രീന പ്രതാപൻ എന്നിവർക്കെതിരെ പരാതിയിൽ വഞ്ചനാകുറ്റത്തിന് കണ്ണപുരം പോലീസ് കേസെടുത്തു. കല്യാശേരി അഞ്ചാംപീടിക കോലത്തുവയൽ സ്വദേശി പി.വി.മികേഷിൻ്റെ (46) പരാതിയിലാണ് കേസെടുത്തത്.
പതിനായിരം രൂപക്ക് മുകളിൽ നിക്ഷേപം നടത്തിയാൽ മൂന്നു വർഷം കൊണ്ട് നിക്ഷേപിച്ച തുകയും അതിൻ്റെ മൂന്ന് മടങ്ങ് ലാഭവും തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരൻ്റെ പാപ്പിനിശേരിയിലെ എസ്.ബി.ഐ.അക്കൗണ്ടിൽ നിന്നും 3,50,800 രൂപ പ്രതികളുടെ തൃശൂരിലെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തുവെന്നും പിന്നീട് നാളിതുവരെ 13,50,800 രൂപയും ലാഭവിഹിതമോ കൊടുത്ത പണമോതിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. അതേസമയം പ്രതികൾക്കെതിരെ ഇ.ഡി. അന്വേഷണവും അന്തിമഘട്ടത്തിലാണ്.