ഫുട്ബോൾ പരിശീലനം ആരംഭിച്ചു
1 min readഫുട്ബോൾ പരിശീലനം ആരംഭിച്ചു
കല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള രണ്ടാമത് ഫുട്ബോൾ പരിശീലനം ആരംഭിച്ചു. ഇരിണാവ് ഗ്രീൻ സോൺ ടർഫ് ഗ്രാണ്ടിൽ എം വിജിൻ ഉദ്ഘാടനം ചെയ്തു കല്യാശ്ശേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷൻ ടി വി രവീന്ദ്രൻ അധ്യക്ഷനായി. നാൽപത്തിയഞ്ചു കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.മലബാർ സോക്കർ അക്കാദമിയുടെ സഹകരണത്തോടെയാണ് പരിശീലനം.
കഴിഞ്ഞ തവണ പരിശീലനം നേടിയ കുട്ടികൾ ജില്ലാതലത്തിൽ വിവിധ ടൂർണമെന്റുകളിൽ കളിക്കുന്നുണ്ട്.സ്കൂൾ പ്രധാന അധ്യാപകൻ എ വി ജയചന്ദ്രൻ,
എ സജീവൻ, നിധിൻ രവീന്ദ്രൻ, കെ ഹാരിസ് എന്നിവർ സംസാരിച്ചു.