കലാകുടുംബം കോയ്യോട് കരൊക്കെ സിനിമാഗാന മത്സരം സംഘടിപ്പിച്ചു
1 min readകലാകുടുംബം കോയ്യോട് കരൊക്കെ സിനിമാഗാന മത്സരം സംഘടിപ്പിച്ചു
ചാല: കോയ്യോട് കലാകുടുംബം മലയാളസിനിമാഗാന മത്സരം സംഘടിപ്പിച്ചു. കോയ്യോട് വെച്ച് നടന്ന മത്സരത്തിൽ ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, അഞ്ചരക്കണ്ടി, ചെലോറ, എടക്കാട് എന്നീ പഞ്ചായത്തിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു.
കലാകുടുംബം രാജേഷിന്റെ അദ്ധ്യക്ഷതയിൽ യുവ കവി കെ.വി.ജിജിൽ മത്സരം ഉദ്ഘാടനം ചെയ്തു.
മൊയാരം വായനശാല സെക്രട്ടറി വിനോദ്കുമാർ, കോയ്യോട് ടൈറ്റാനിക് ആട്സ് & സ്പോർട്സ് സെക്രട്ടറി ശിശിർ.കെ.പി. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്കുള്ള മൊമെന്റോയും ക്യാഷ് അവാർഡും ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരനും പ്രോത്സാഹനസമ്മാനത്തിനു അർഹരായവർക്കുള്ള മൊമെന്റോ മെമ്പർമാരായ
വിദ്യ.എ ബിന്ദു.ഇ എന്നിവർ ചേർന്ന് നിർഹിച്ചു.
കലാകുടുംബം പ്രതീഷ് സ്വാഗതവും കലാകുടുംബം ഉകേഷ് നന്ദിയും പറഞ്ഞു.
സാരംഗ് സി.എം ഒന്നാം സ്ഥാനവും യാമിക കെ.കെ.രണ്ടാം സ്ഥാനവും നിരോഷ് പി.പി.മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ശിവാനി സുനന്ദ്,ശ്യാമിലി അർജുൻ,ബാലൻ കോയ്യോട്, ശ്രേയ ബാബുരാജ്, മധൂജ് ചക്കരക്കൽ എന്നിവർ പ്രോത്സാഹനത്തിന് അർഹരായി.