ആർത്തവ ശുചിത്വവും ആരോഗ്യ പരിപാലനവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു
1 min readഒക്ടോബർ 11 അന്താരാഷ്ട്ര ബാലിക ദിനത്തിൽ റോട്ടറി ക്ലബ് പഴങ്ങാടി എം എം ഹോസ്പിറ്റൽ പാപ്പിനിശ്ശേരി, സർ സയിദ് കോളേജ് തളിപ്പറമ്പ യും സംയുക്തമായി ആർത്തവ ശുചിത്വവും ആരോഗ്യ പരിപാലനവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പഴയങ്ങാടി റൊട്ടറി പ്രസിഡണ്ട് അജയകുമാർ അധ്യക്ഷനായ ചടങ്ങിൽ ഡോ :ശ്രീജ പി സ്വാഗതം പറഞ്ഞു.
സർ സയിദ് കോളേജ് പ്രിൻസിപാൾ ഡോ: ഇസ്മായിൽ ഓലയിങ്കര ഉത്ഘാടനം നിർവഹിച്ചു. എം എം ഹോസ്പിറ്റൽ ഗൈനകോളജി വിഭാഗം
ഡോ: അമ്പിളി ക്ലാസ്സ് കൈകാര്യം ചെയ്തു. താജു എബ്രഹാം ആശംസ അറിയിച്ചു. ലേഡീസ് അസോസിയേഷൻ അംഗം ഹായരുന്നിസ നന്ദി പറഞ്ഞു.