വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കുത്തി കീറി നശിപ്പിച്ച നിലയിൽ
1 min readപയ്യന്നൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കുത്തി കീറി നശിപ്പിച്ച നിലയിൽ. കരിവെള്ളൂർ ഓട്ടോസ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ പലിയേരി കൊവ്വൽ വെള്ളവയലിലെ മുൻകാല ഓട്ടോ ഡ്രൈവർ കെ.വി.ബാലകൃഷ്‌ണൻ്റെ മകൻ ബിജേഷിൻ്റെ ഓട്ടോയാണ് സാമൂഹ്യ ദ്രോഹികൾ കത്തി കൊണ്ട് കുത്തി കീറി നശിപ്പിച്ചത്.
ഇന്നലെ രാത്രി ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ.86.ബി. 3834 നമ്പർ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്. ഇരുളിൻ്റെ മറവിലെത്തിയ അക്രമി വുഡും സീറ്റുകളും കുത്തി കീറി നശിപ്പിച്ച് കടന്നു കളയുകയായിരുന്നു.
ഇന്ന് രാവിലെയാണ് വീട്ടുകാർ സംഭവം കണ്ടത്. തുടർന്ന് പോലീസിലും വിവരമറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച
പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്ന് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ (സിഐടിയു) കരിവെള്ളൂർ ഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
ബീച്ചിൽ താര ദമ്പതികളുടെ റൊമാന്റിക്; വൈറലായി വീഡിയോ