പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; ഇടുക്കിയില് ഒരുമിച്ച് പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്ന് ജീവൻ
1 min readഇടുക്കി കട്ടപ്പനയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ജീവൻ നഷ്ടമായത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക്. ഷോക്കേറ്റത്തിലൂടെ ജീവൻ നഷ്ടമായത് അച്ഛനും രണ്ട് മക്കളും മരിച്ചു. കട്ടപ്പന രാജാക്കണ്ടം സ്വദേശികളായ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.ചൊവ്വാഴ്ച ഉച്ചക്ക് ഒന്നര മുതൽ നാലര വരെ പ്രദേശത്ത് കനത്ത കാറ്റും മഴയും ആയിരുന്നു. ഇവരുടെ വീടിന് സമീപത്തെ പറമ്പിലെ വയലിൽ വെള്ളം കെട്ടിനിന്നിരുന്നു. തൊട്ടടുത്ത് കൃഷി ചെയ്തിരുന്ന മരച്ചീനി കൃഷിക്ക് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകാതെ കൃഷിസ്ഥലത്തിന് ചുറ്റും സോളാർ കമ്പിവേലി സ്ഥാപിച്ചിരുന്നു.
സമീപത്തുകൂടി പോയിരുന്ന വൈദ്യുതി ലൈനിലേക്ക് വീടിന് പിറകിൽ നിന്ന മരം കടപുഴകിയതിനെ തുടർന്ന് പൊട്ടി സോളാർ വേലിയിൽ വീണു. സോളാർ ലൈനിലും വെള്ളത്തിലും വൈദ്യുതി പ്രവാഹം ഉണ്ടായി. ഇതറിയാതെ കനകാധരനും മക്കളും പശുക്കൾക്ക് പുല്ലരിയാൻ എത്തുകയായിരുന്നു. തുടർന്നാണ് മൂവർക്കും ഷോക്കേറ്റത് എന്നാണ് അയൽവാസികൾ പറയുന്നത്.
കനകാധരനാണ് ആദ്യം വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ്. അച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിൽ രണ്ട് മക്കൾക്കും ഷോക്കേൽക്കുകയായിരുന്നു. തുടർന്ന് വൈദ്യുതി ബോർഡിൽ അറിയിച്ച് ലൈൻ ഓഫ് ചെയ്ത ശേഷം മൂവരെയും നെറ്റിത്തൊഴു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.