ഷോപ്പിംഗ് കോപ്ലക്സിൻ്റെ മാലിന്യം കൂട്ടിയിട്ടതിന് പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്
1 min readമുണ്ടേരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം കൂട്ടിയിട്ടതിന് ഷോപ്പിങ്ങ് ക്ലോപ്ലക്സിന് പിഴ ചുമത്തി. കെട്ടിടത്തിൻ്റെ മുകൾ ഭാഗത്ത് തരം തിരിക്കാതെ മാലിന്യം വലിയ അളവിൽ കൂട്ടിയിട്ടതിനാണ് കുടുക്കി മൊട്ടയിലെ ചൈത്രപുരം ഷോപ്പിങ്ങ് കോംപ്ലക്സിന് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അയ്യായിരം രൂപ പിഴ ചുമത്തിയത്.
മാലിന്യം സ്വന്തം ചെലവിൽ തരം തിരിച്ച് സംസ്കരിക്കുന്നതിന് കെട്ടിടത്തിൻ്റെ ഉടമക്ക് നോട്ടീസ് നൽകാൻ സ്ക്വാഡ് പഞ്ചായത്തിന് നിർദ്ദേശം നൽകി.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ പി സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ ആർ അജയകുമാർ, സ്ക്വാഡ് അംഗം ഷെരീകുൽ അൻസാർ, മുണ്ടേരി ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ധന്യ .ടി, ഹെൽത്ത് ഇൻസ്പെക്ടർ റിൻസിത .എം എന്നിവർ പങ്കെടുത്തു.
ഓവിയയുടെ സ്വകാര്യ വീഡിയോ ലീക്കെന്ന് പറഞ്ഞ പ്രേക്ഷകന് മറുപടിയുമായി നടി രംഗത്ത്