ആനയെ കണ്ട് ഓടുന്നതിനിടെ നിരവധിപേർക്ക് പരിക്കേറ്റു
1 min readആനയെ കണ്ട് ഓടുന്നതിനിടെ നിരവധിപേർക്ക് പരിക്കേറ്റു. തേർത്ത് പുത്തൻപുരയിൽ സജീവൻ (53), സജിർ കല്ലി പിടിയിൽ, (34) നിസാദുൻ (39) എന്നിവർക്കാണ് വീ ണ് പരിക്കേറ്റത്.
ഇതിൽ സാരമായി പരിക്കേറ്റ സജീവനെ കണ്ണൂരിലെ സ്വകാര്യ ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു. സജീർ ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ ആനയെ പേ ടിച്ച് ഓടുന്നവരുടെ ഇടയിൽ പെട്ട് വീണാണ് പരിക്കേറ്റത്. മറ്റൊരാൾക്ക് ഓടുന്നതിനിടിയാലാണ് വീണ് പരിക്കേറ്റത്. ഇതോടെ കാട്ടാനയെ മയക്ക് വെടിവെക്കണമെന്നും അ ല്ലെങ്കിൽ അടിയന്തരമായി കാട്ടിലേക്ക് തുരത്തണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. എന്നാൽ മയക്കുവെടി പ്രായോഗികമല്ലെന്നും ആന വിരണ്ടോടാൻ സാധ്യതയു ണ്ടെന്നുമാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. അതിനാൽ വൈകിട്ട് വരെ കാത്തിരിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പള്ളിപറമ്പിൽ നിലയുറപ്പി ച്ച കാട്ടാനയെ വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും
രാവിലെ 11.30 ഓടെ പടക്കം പൊട്ടിച്ച് തുരത്തി. തുടർന്ന് മാട്ടറ റോഡിലിറങ്ങി യ കാട്ടാന റോഡിലൂടെ ഒരു കി മി ഓടിയതിന് ശേഷം പറമ്പ് വഴി വയത്തൂർ റോഡിലേക്കിറങ്ങി. പ്രദേശത്ത് ഇപ്പോഴും ഭീതി നിലനിൽക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്
ഇരിക്കൂർ എം.എൽ.എ സജിവ് ജോസഫ്, പഞ്ചായത്ത് പ്രസിഡണ്ട് പി.സി.ഷാജി, ഉ ളിക്കൽ സി.ഐ.സുധിർ കല്ലൻ, ഇരിട്ടി സിഐ വിനോയി കെ.ജെ.വയത്തൂർ, വില്ലേജ് ഓഫീസർ രാജശ്രീ ജയൻ, ഫോറസ്റ്റ് ഉദ്യോസ്ഥർ, ഇരിട്ടി, ള്ളിക്കൽ സ്റ്റേഷനിലെ പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.