നഗരത്തിൽ വീണ്ടും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധന, പഴകിയ ഭക്ഷണം പിടിച്ചെടുത്തു
1 min readനഗരത്തിൽ വീണ്ടും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധന, പഴകിയ ഭക്ഷണം പിടിച്ചെടുത്തു
കോര്പറേഷൻ പരിധിയിൽ നഗരത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി.
ബുധനാഴ്ച്ച രാവിലെ ജില്ലാ ആശുപത്രി മേഖലകളിലാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ ഗവ. ജില്ലാ ആശുപത്രിയ്ക്കു സമീപമുള്ള പ്രസാദ് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു കെ, എച്ച്.ഐ ഷീന എൻ , സീമ പി വി എന്നി സ്‌ക്വാഡ് അംഗങ്ങൾ പരിശോധനയിൽ പങ്കെടുത്തു.