കണ്ണൂര്‍ പുതിയങ്ങാടിയില്‍ കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
1 min readകണ്ണൂര്‍ പുതിയങ്ങാടിയില്‍ കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: പുതിയങ്ങാടിയില്‍ കഞ്ചാവ് പൊതികള്‍ കൈവശംവെച്ചതിന് രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. പാപ്പിനിശേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.കെ.സന്തോഷും സംഘവും പുതിയങ്ങാടി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ബീച്ച് റോഡില്‍ വെച്ച് കെ.പി.സല്‍മാന്‍(26), പി.ടി.ഷബീര്‍അലി(28) എന്നിവരാണ് പിടിയിലായത്.
ഇവരുടെ പേരില്‍ എന്‍.ഡി.പി.എസ് കേസെടുത്തു. പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് വി.പി.ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി.രജിരാഗ്, ഒ.വി.ഷിബു, എക്‌സൈസ് ഡ്രൈവര്‍ കെ.ഇസ്മയില്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.