എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ പ്രേരണാകുറ്റം ചുമത്തി കേസെടുക്കണമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജ്
1 min readഎ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ പ്രേരണാകുറ്റം ചുമത്തി കേസെടുക്കണമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജ്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ തൽസ്ഥാനം രാജിവെക്കണമെന്ന് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടി.
ഉദ്യോഗസ്ഥനെ പരസ്യമായി അപമാനിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ദേശീയ നിർവാഹകസമിതി അംഗം പി കെ കൃഷ്ണദാസ്,ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് ഉൾപ്പെടെയുള്ള പ്രവർത്തകർ
സ്ഥലത്തുണ്ടായിരുന്നു.
എഡിഎം എംകെനവീൻബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്ജില്ലാപഞ്ചായത്ത്പ്രസിഡണ്ട്പി.പി.ദിവ്യക്കെതിരെകൊലക്കുറ്റത്തിന്കേസെടുക്കണമെന്ന്മുസ്ലിംലീഗ്ജില്ലാപ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയുംജനറൽ സെക്രട്ടറികെ.ടി.സഹദുള്ളയുംആവശ്യപ്പെട്ടു.
വില്ലേജ് ഓഫീസറായി തുടങ്ങിയതായിരുന്നു നവീന്‍ ബാബുവിന്റെ ഔദ്യോഗിക ജീവിതം. വിരമിക്കാന്‍ ഏഴ് മാസം മാത്രം അവശേഷിക്കേയാണ് ഈ അപമാനവും ആത്മഹത്യയും. നവീന്‍ ബാബുവിന്റെ ഭാര്യ തഹസീല്‍ദാറാണ്, രണ്ട് പെണ്‍മക്കളാണ് നവീനുണ്ടായിരുന്നത്. ഒരാള്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയും രണ്ടാമത്തെയാള്‍ പ്ലസ്ടു വിദ്യാര്‍ഥിയുമാണ്.
ജനപ്രതിനിധി പാലിക്കേണ്ട ഒരു മാന്യതയും പാലിക്കാത്ത പ്രവര്‍ത്തിയാണ് ദിവ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് പൊതുവേ വിമര്‍ശനം. ജില്ലാകളക്ടര്‍ പങ്കെടുത്ത ചടങ്ങില്‍ നാടകീയമായി ദിവ്യ എത്തുകയായിരുന്നു. ചെങ്ങളായിലുള്ള പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ട്. ഇതിന്റെ എല്ലാ വിവരങ്ങളും കൈയ്യിലുണ്ട്. ഇത് വെളിപ്പെടുത്തും. ഇനി ജോലി ചെയ്യുന്നിടത്ത് എങ്കിലും സത്യസന്ധനാകാന്‍ ശ്രമിക്കണം. ഇങ്ങനെ ഒരു ഉദ്യോഗസ്ഥന് ഉപഹാരം നല്‍കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ദിവ്യ ഇറങ്ങിപോവുകയും ചെയ്തു.വേദിയില്‍ അപമാനിതനായി തലകുനിഞ്ഞിരിക്കുന്ന നവീന്റെ ദൃശ്യം വേദനിപ്പിക്കുന്നതാണ്. ഇനി ഈ അപമാനം സഹിച്ച് ജീവിക്കേണ്ടെന്ന് ആ ഉദ്യോഗസ്ഥന്‍ ചിന്തിച്ചിരിക്കാം.
നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടി എത്തുന്ന അച്ഛനെ കൂട്ടാന്‍ സന്തോഷത്തോടെയാണ് അമ്മക്കൊപ്പം രണ്ട് പെണ്‍മക്കളും ചെങ്ങന്നൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. ട്രെയിൻ വന്നെങ്കിലും നവീനെ കാണാതായതോടെയാണ് അന്വേഷണം തുടങ്ങിയത്. സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തി ദിവ്യയെ കാലാകാലം വേട്ടയാടും എന്ന് ഉറപ്പാണ്.