തളിപ്പറമ്പ് – ചെറുകുന്ന് തറ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്കി
1 min readതളിപ്പറമ്പ് – ചെറുകുന്ന് തറ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്കി. ധർമ്മശാലയിൽ നിലവിൽ അനുവദിച്ച അടിപ്പാതയ്ക്ക് വീതി കൂട്ടണമെന്നാവിശ്യപ്പെട്ടാണ് ബസ് പണിമുടക്കുന്നത് . പണിമുടക്കിൻ്റെ ഭാഗമായി പ്രതിഷേധക്കാർ ധർമശാലയിൽ യൂണിവേഴ്സിറ്റി റോഡിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചുമുൻപ് ധർമ്മശാല വെയർഹൗസിന് സമീപം വച്ചാണ് യൂണിവേഴ്സിറ്റി റോഡിലേക്ക് ചെറുകുന്ന് ഭാഗത്തേക്കുള്ള ബസുകൾ കയറാറുള്ളത്.എന്നാൽ നിലവിൽ അവിടെ ദേശീയ പാത പ്രവർത്തിയുടെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്.
അതിനാൽ നിലവിൽ ചെറുകുന്ന് ബസ്സുകൾ മാങ്ങാട് ഹാജിമൊട്ട വരെ എത്തി തിരിച്ച് റിട്ടേൺ വന്ന് യൂണിവേഴ്സിറ്റി കവാടത്തിലേക്ക് കയറേണ്ട അവസ്ഥയിലാണ്. ധർമ്മശാല കോഫി ഹൗസിന് സമീപത്തായി വഴിയൊരുക്കിയിട്ടുണ്ടെങ്കിലും ഇതുവഴി ചെറു വാഹനങ്ങൾക്ക് മാത്രമേ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ. ഇതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ചെറുകുന്ന് ഭാഗത്തേക്കുള്ള ബസ് ജീവനക്കാർ.നിലവിൽ ഇവിടെ അടിപ്പാത അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിന് വീതി കൂട്ടി ബസുകൾ ഉൾപ്പെടെ കടന്നുപോകാനുള്ള സൗകര്യം ഒരുക്കണമെന്നും നിലവിൽ ഒരുക്കിയിട്ടുള്ള പാതയ്ക്കും വീതി കൂട്ടണം എന്നാണ് ആവശ്യമുയരുന്നത്.പ്രതിഷേധ പരിപാടിക്ക് എം ബാലകൃഷ്ണൻ ,സി മിഥുൻ,കെ പ്രദീപൻ, പി ബിജു, ഇ രാജീവൻ, പി രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി