മലബാർ ഗോൾഡ് & ഡയമണ്ട്സിന് കണ്ണൂരിൽ പുതിയ നവീകരിച്ച ഷോറൂം. ലോകോത്തര നിലവാരത്തിൽ നവീകരിച്ച കണ്ണൂർ ഷോറൂമിന്റെ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.

1 min read
Share it

മലബാർ ഗോൾഡ് & ഡയമണ്ട്സിന് കണ്ണൂരിൽ പുതിയ നവീകരിച്ച ഷോറൂം. ലോകോത്തര നിലവാരത്തിൽ നവീകരിച്ച കണ്ണൂർ ഷോറൂമിന്റെ ഉദ്ഘാടനം പുരാവസ്തു, മ്യൂസിയം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.

ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ബ്രൈഡൽ പാർട്ടിവെയർ നിത്യേന ഉപയോഗത്തിനുള്ള ആഭരണങ്ങൾ എന്നിവയ്ക്ക് പുറമേ ഏത് പ്രായത്തിലുള്ളവർക്കും ഏത് അവസരത്തിലും ഉപയോഗിക്കാവുന്നതും വിവിധ സംസ്കാരങ്ങൾക്ക് അനുയോജ്യവുമായ വിപുലവും ആകർഷകവുമായ ആഭരണ ശേഖരം നവീകരിച്ച ഷോറൂമിലുണ്ട്. മലബാർ ഗോൾഡൻ ഡയമണ്ട്സിന്റെ ഫെയർ പ്രൈസ് പ്രോമിസിന് ഉപഭോക്താക്കൾക്കിടയിൽ മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

കേവലം 2.5 ശതമാനം മുതൽ പണിക്കൂലിയിൽ വൈവിധ്യമാർന്ന ആഭരണങ്ങൾ ഉപഭോക്താവിന് സ്വന്തമാക്കാം ഇവിടെ നിന്നും. ഒരു റെസ്പോൺസിബിൾ ജ്വല്ലറി എന്ന നിലയിൽ രാജ്യത്ത് എവിടെയും സ്വർണത്തിന് ഒരേ വിലയാണ് കമ്പനി ഈടാക്കുന്നത്. ആഭരണങ്ങളുടെ കൃത്യമായ പണിക്കൂലിയും, ടോൺ വെയിറ്റ്, നെറ്റ് വെയിറ്റ്ചാ, സ്റ്റോൺ ചാർജ് എന്നിവയും രേഖപ്പെടുത്തിയ സുതാര്യമായ പ്രൈസ് ടാഗ്, ആഭരണങ്ങൾക്ക് ആജീവനാന്ത ഫ്രീമെയ്ന്റനൻസ് പഴയ സ്വർണാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ സ്വർണത്തിന് 100% മൂല്യം. ആഭരണങ്ങൾക്ക് ബി ഐ എസ് ഹോൾമാർക്കിങ് ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഐ ജി ഐ, ജി ഐ എ സർട്ടിഫൈഡ് ഡയമണ്ടുകൾ, എല്ലാ ആഭരണങ്ങൾക്കും ബൈ ബാക്ക് ഗ്യാരണ്ടി. എല്ലാ ആഭരണങ്ങൾക്കും ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ, അംഗീകൃത സ്രോതസ്സുകളിൽ നിന്നും ഉത്തരവാദിത്വത്തോടെ സ്വീകരിക്കുന്ന സ്വർണ തൊഴിലാളികൾക്ക് കൃത്യമായ വേതനവും ന്യായമായ ആനുകൂല്യങ്ങളും എന്നിങ്ങനെ 10 ഇന പ്രേമസുകലാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉപഭോക്താക്കൾക്ക് നൽകുന്നത്.

ഹൃദ്യമായ ഷോപ്പിംഗ് അനുഭവങ്ങൾ നൽകുന്നതിനായി പുതിയ കെട്ടിടത്തിലേക്ക് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാറിയിരിക്കുകയാണ്. ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വക്കേറ്റ് ഇന്ദിര, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യമേച്ചേരി മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ്, ഇന്ത്യൻ ഓപ്പറേഷൻ എംഡി അഷർ,ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ നിഷാദ് എ കെ, കോർപ്പറേറ്റ് ഹെഡ് അബ്ദുൽ ജലീൽ ആർ, റീജനൽ ഹെഡ് സുബൈർ എംപി, സോണൽ ഹെഡ് ജാസിർ തണ്ടോറ, കണ്ണൂർ ഡെപ്യൂട്ടി ഷോറൂം ഹെഡ് അബൂബക്കർ സിദ്ദിഖ് പി, മറ്റ് മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ആദ്യ വില്പനയും നടന്നു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!