എല്ലാറ്റിനുമപ്പുറം സൗഹൃദം’; ഇന്നസെന്റിന്റെ പടം വെച്ച് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോര്‍ഡ്
1 min readഎല്ലാറ്റിനുമപ്പുറം സൗഹൃദം’; ഇന്നസെന്റിന്റെ പടം വെച്ച് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോര്‍ഡ്
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ മുന്‍ എംപി ഇന്നസെന്റിന്റെ ചിത്രം വെച്ചുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഫ്ലക്സ് ബോര്‍ഡ്. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. എല്ലാറ്റിനുമപ്പുറം സൗഹൃദം എന്ന് സുരേഷ് ഗോപിക്കൊപ്പം ഇന്നസെന്റ് നില്‍ക്കുന്ന ചിത്രത്തില്‍ എഴുതിയിട്ടുണ്ട്.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തില്‍ ഉത്സവം ഞായറാഴ്ച തുടങ്ങിയിരുന്നു. ഉത്സവത്തിന് ആശംസ അര്‍പ്പിച്ചുകൊണ്ടാണ്, ഇന്നസെന്റും സുരേഷ് ഗോപിയും ഒപ്പം നില്‍ക്കുന്ന പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്കെത്തി നില്‍ക്കെയാണ് ഇത്തരത്തിലൊരു ബോര്‍ഡ് വെച്ചിട്ടുള്ളത്.
ഫ്ലക്സ് ബോര്‍ഡ് വെച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. പാര്‍ട്ടിയുമായി ആലോചിച്ചശേഷം പരാതി നല്‍കുന്നതില്‍ തീരുമാനമെടുക്കും. ചാലക്കുടിയില്‍ ഇടതുപക്ഷത്തിന്റെ മുന്‍ എംപിയാണ് അന്തരിച്ച ഇന്നസെന്റ്. ഫ്ലക്സ് ബോര്‍ഡില്‍ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.