പയ്യോളിയില്‍ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി
1 min read
പയ്യോളിയില്‍ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി
പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍. അയനിക്കാട് സ്വദേശി സുമേഷിനെ വീടിന് അടുത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇതിന് പിന്നാലെ ഇയാളുടെ രണ്ട് പെണ്‍മക്കളെ വീടിനുള്ളില്‍ മരിച്ച നിലയിലും കണ്ടെത്തി. ഗോപിക(15), ജ്യോതിക(12) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം സുമേഷ് ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നെന്നാണ് നിഗമനം.
ഇന്ന് രാവിലെയാണ് സുമേഷിനെ വീടിന് തൊട്ടടുത്തുള്ള റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് വീട്ടിലെത്തിയ നാട്ടുകാര്‍ കുട്ടികളുടെ മൃതദേഹവും കണ്ടെത്തി.
കുടുംബപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. കുട്ടികളുടെ അമ്മ നാല് വര്‍ഷം മുമ്ബ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
