സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍: ചരിത്രത്തില്‍ ആദ്യമായി പവന് 50,000 കടന്നു
1 min readസ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍:
ചരിത്രത്തില്‍ ആദ്യമായി പവന് 50,000 കടന്നു
തിരുവനന്തപുരം: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുന്നു. പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നിരിക്കുകയാണിപ്പോള്‍. പവന് 50,400 ആണ് നിലവില്‍ വില.
ഒരു ഗ്രാമിന് 6,300ഉം ആണ് പുതിയ വില. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. എപ്പോള്‍ വേണമെങ്കിലും പവന് അമ്പതിനായിരം കടക്കാമെന്ന നില നേരത്തെ ഉണ്ടായിരുന്നു. നാല്‍പത്തിയൊമ്പതിനായിരത്തില്‍ കഴിഞ്ഞ ദിവസം വില എത്തിയിരുന്നു.