വെള്ളിയാഴ്ച വോട്ടെടുപ്പ് വേണ്ട; തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കെപിസിസി
1 min readവെള്ളിയാഴ്ച വോട്ടെടുപ്പ് വേണ്ട; തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കെപിസിസി
തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി മാറ്റണണെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത് പ്രവര്‍ത്തകര്‍ക്ക് അസൗകര്യമാണെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സന്‍ പറഞ്ഞു.
കേരളത്തില്‍ വോട്ടെടുപ്പ് തിയതി വെള്ളിയാഴ്ചയായത് കുറെ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ട്. പോളിങ്ങ് ഏജന്റുമാര്‍ക്ക് അടക്കം അസൗകര്യമുണ്ടാകുന്ന സാഹചര്യമാണ്. അതിനാല്‍ വോട്ടെടുപ്പ് തീയതി മാറ്റണം. ഈ ആവശ്യം ഉന്നയിച്ച് കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഏപ്രില്‍ 26 നാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. നേരത്തെ വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് കാന്തപുരവും, സമസ്ത അടക്കമുള്ള മുസ്ലിം സംഘടനകളും രംഗത്തു വന്നിരുന്നു.