വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചതായി പരാതി
1 min readവീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചതായി പരാതി
തളിപ്പറമ്പ് : വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ പെട്രോൾ ഒഴിച്ച് കത്തിച്ചതായി പരാതി. തളിയിൽ ഇരുമ്പ് കല്ലും തട്ടിലെ കോക്കാടൻ ഗണേശൻ്റെ കെ.എൽ.59പി – 5418 കോംപാക്ട് പ്ലസ് ഓട്ടോറിക്ഷയാണ് കത്തിച്ചത്.
ഇന്നലെ രാത്രി 11.45 നായിരുന്നു സംഭവം. വീടിന് സമീപം കെ.കെ.എഞ്ചിനീയറിംഗ് വർക്സ് എന്ന വെൽഡിംഗ് വർക്ക് സ്ഥാപനം നടത്തുന്ന ‘ ഗണേശൻ ജോലി ആവശ്യത്തിന് ഉപയോഗിക്കുന്ന സ്വകാര്യ ഓട്ടോറിക്ഷയാണ് കത്തിച്ചത്.
തീ ആളിപ്പടരുന്നത് കണ്ട് ഓടിയെത്തിയെങ്കിലും നിമിഷങ്ങൾക്കകം ഓട്ടോറിക്ഷ കത്തിയമർന്നതായി ഗണേശൻ പറഞ്ഞു. ആരോ പെട്രോൾ ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നതായി ഗണേശൻ തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.