കേരളത്തിലെ മഴ അറിയിപ്പിൽ മാറ്റം, ഇന്ന് രാത്രി 4 ജില്ലകളിൽ ഇടിമിന്നലിനോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

1 min read
Share it

കേരളത്തിലെ മഴ അറിയിപ്പിൽ മാറ്റം, ഇന്ന് രാത്രി 4 ജില്ലകളിൽ ഇടിമിന്നലിനോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം:കേരളത്തിലെ മഴ അറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് രാത്രി കേരളത്തിലെ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. രാത്രി എട്ട് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഴ സാധ്യത. അതിനിടെ നാളെ രാത്രി കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

🔅 *ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം*

നാളെ (19-03-2024) രാത്രി 11.30 വരെ കേരള തീരത്തും വടക്കൻ തമിഴ്‌നാട് തീരത്തും 0.5 മുതൽ 1.2 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് 1.0 മുതൽ 1.5 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

🔅 *മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക*

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!