അഴീക്കല്‍-തലശ്ശേരി കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു
1 min readഅഴീക്കല്‍ -കണ്ണൂര്‍ – തലശ്ശേരി കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. അഴീക്കല്‍ ബസ് സ്റ്റാന്റില്‍ കെ വി സുമേഷ് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിയ സര്‍വീസ് പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് എംഎല്‍എ യുടെ നേതൃത്തില്‍ നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് സര്‍വീസ് പുനരാരംഭിച്ചത.് അഴീക്കല്‍ ബസ് സ്റ്റാന്റ് നവീകരിക്കാന്‍ രണ്ടു കോടി രൂപയും അഴീക്കലില്‍ തീരസംരക്ഷണത്തിനായി പുലിമുട്ട് ഭിത്തി നിര്‍മിക്കാന്‍ അടിയന്തര സഹായമായി 40 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്ന് എംഎല്‍എ അറിയിച്ചു.
ഫ്ളാഗ് ഓഫിനുശേഷം വന്‍കുളത്തുവയല്‍ വരെ ട്രയല്‍ റണ്ണും നടത്തി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, വൈസ് പ്രസിഡണ്ട് അബ്ദുള്‍ നിസാര്‍ വായിപ്പറമ്പ്, അഴിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, അംഗം ടി കെ ഷബീന, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബസ് സമയ ക്രമം
രാവിലെ 5.45 അഴീക്കല്‍ – തലശ്ശരി, 7.35 തലശേരി- അഴീക്കല്‍, 9.15 അഴീക്കല്‍- കണ്ണൂര്‍, 12.05 കണ്ണൂര്‍-അഴീക്കല്‍, 12.55 അഴീക്കല്‍- കണ്ണൂര്‍, ഉച്ചക്ക് 2.00 കണ്ണൂര്‍ – അഴീക്കല്‍, 2.45 അഴീക്കല്‍- തലശ്ശരി, വൈകിട്ട് 4.25 തലശേരി- അഴീക്കല്‍, 6.10 അഴീക്കല്‍- കണ്ണൂര്‍, രാത്രി 7.10 കണ്ണൂര്‍-അഴീക്കല്‍, 8.00 അഴീക്കല്‍-കണ്ണൂര്‍, 8.40 കണ്ണൂര്‍ – അഴീക്കല്‍, 5.45 അഴീക്കല്‍ – തലശ്ശരി, 7.35 തലശേരി- അഴീക്കല്‍, 9.15 അഴീക്കല്‍- കണ്ണൂര്‍.