എൽഡിഎഫിൻ്റെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

പടന്ന പ്പാലംമലിനജല ശുദ്ധീകരണ പ്ലാൻറിൽ നിന്നും ശുദ്ദീകരിക്കാത്ത മലിനജലം പടന്നപ്പാലം തോട്ടിലേക്ക് ഒഴുക്കിവിടുന്നതിൽ പ്രതിഷേധിച്ച് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.എം പ്രകാരൻ മാസ്റ്റർ സമരം ഉൽഘാടനം ചെയ്തു.കോർപറേഷൻ കൗൺസിലർ എൻ ഉഷ അദ്ധ്യക്ഷത വഹിച്ചു.
കെ പി സഹദേവൻ, കെ പി സുധാകരൻ, ഒ കെ വിനീഷ്, എം ഉണ്ണികൃഷ്ണൻ, രാജേഷ് പ്രേം ,ജമാൽ സിറ്റി തുടങ്ങിയവർ സംസാരിച്ചു.

കോർപ്പറേഷന്റെ കീഴിലുള്ള മഞ്ഞപ്പാലത്ത് പ്രവർത്തനം ആരംഭിച്ചിട്ടുള്ള മലിനജല ശുദ്ധീകരണ പ്ലാൻറ് ഉദ്ഘാടനം ചെയ്തിട്ട് മാസങ്ങളായി .ഇതുവരെയിട്ടുംപ്ലാൻറ് പ്രവർത്തനക്ഷമമായിട്ടില്ലെന്നും പണി പൂർത്തിയാകാതെയാണ് ഉൽഘാടനം ചെയ്തതെന്നും പ്ലാന്റിന്റെ പണി ഉടൻ പൂർത്തിയാക്കി പ്രദേശവാസികളുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *