രമേശ് ചെന്നിത്തല കെപിസിസി പ്രചരണ സമിതി ചെയര്‍മാൻ

രമേശ് ചെന്നിത്തല കെപിസിസി പ്രചരണ സമിതി ചെയര്‍മാൻ
പ്രചരണ സമിതി ചെയര്‍മാനായിരുന്ന കെ മുരളീധരന്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് നടപടി
തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കെപിസിസി പ്രചരണ സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു.പ്രചരണസമിതി ചെയര്‍മാനായിരുന്ന കെ മുരളീധരന്‍ തൃശൂരില്‍സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് പുതിയ നീക്കം.
കേരളത്തിൽകോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം രമേശ് ചെന്നിത്തല നയിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർഖർഗെയുടെതാണ് തീരുമാനം. ടി എന്‍ പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി ഹൈക്കമാന്‍ഡ്ചുമതലപ്പെടുത്തി.