കോൺഗ്രസും സി.പി എം മുസ്ലിം ജനവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് എ.പി അബ്ദുള്ളക്കുട്ടി
1 min readകോൺഗ്രസും സി.പി എം മുസ്ലിം ജനവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് എ.പി അബ്ദുള്ളക്കുട്ടി
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ തീരുമാനിച്ചതോടെ കോൺഗ്രസും സിപിഎമ്മും മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.അവരെ ഭയപ്പെടുത്തി ,പേടിസ്വപ്നങ്ങൾ ഉണ്ടാക്കി വലിയൊരു സമൂഹത്തെ അസ്വസ്ഥരാക്കുകയാണ് ഇവർ. ഈ ശ്രമത്തിൽ നിന്ന് ഉത്തരവാദിത്തപ്പെട്ട കോൺഗ്രസ് /കമ്മ്യൂണിസ്റ്റ് നേതാക്കൾ പിന്തിരിയാൻ തയ്യാറാകണം.
ആരുടെയെങ്കിലും പൗരത്വം എടുത്തു കളയാൻ അല്ല പാവപ്പെട്ട നിസ്സഹായരായ അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ വേണ്ടി നാലര വർഷം മുമ്പ് ഈ ബില്ല് സഭയിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഇവിടെ പ്രചരിപ്പിച്ചത് എന്തായിരുന്നു ? മുസ്ലീങ്ങളെയെല്ലാം പാക്കിസ്ഥാനിലേക്ക് അയക്കും മുസ്ലീങ്ങൾക്ക് ഇവിടെ ജീവിക്കാൻ കഴിയില്ല എന്നൊക്കെയായിരുന്നു.പക്ഷേ എന്തായിരുന്നു നാലുവർഷത്തെ അനുഭവംഏതെങ്കിലും മുസ്ലിമിന് പൗരത്വം നഷ്ടപ്പെട്ട ഏതെങ്കിലും മുസ്ലിമിൻറെ പൗരത്വം റദ്ദാക്കിയോ ?
ഭാരതീയ ജനതാ പാർട്ടിയുടെ ഉത്തരവാദിത്വമുള്ള ഒരു കാര്യകർത്താവെന്ന നിലയിൽ
ശക്തമായി പറയട്ടെ ,ഇന്ത്യയിലെ 18 കോടി മുസ്ലീങ്ങളുടെ പൗരത്വം നഷ്ടപ്പെടുകയാണെങ്കിൽ അവരുടെ മുന്നിൽ നിന്ന് അത് നേടിയെടുക്കാൻ ഞങ്ങളുണ്ടാവും.ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നും പീഡിപ്പിക്കപ്പെട്ട തുരത്തിയോടിക്കപ്പെട്ട വിവിധ മതവിഭാഗങ്ങളിൽ പെട്ട പാവം അഭയാർത്ഥികൾക്ക് ‘പൗരത്വം നൽകണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്. പക്ഷേ ഇത് മുസ്ലീംങ്ങളുടെ പൗരത്വം കളയുന്ന നിയമമാണ് എന്ന് പ്രചരിപ്പിക്കുന്നത് കള്ളപ്രചരണമാണെന്നും ഇതിൽ നിന്ന് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയക്കാർ കക്ഷി നേതാക്കൾ പിന്മാറണമെന്നും അബ്ദുള്ളക്കുട്ടി കണ്ണൂരിൽ പറഞ്ഞു