ഏച്ചൂർ സ്വദേശി ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു
1 min readഅബുദാബി: ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കവെ ഏച്ചൂർ കോട്ടം സ്വദേശി ചാലക്കണ്ടി പറമ്പിൽ വിപിൻ (39) ആണ് അബുദാബിയിൽ കുഴഞ്ഞ് വീണ് മരിച്ചത്. അജ്മാനിൽ ജെമിനി ബിൽഡിങ് മെറ്റീരിയൽസിൽ കൗണ്ടർ സെയിൽ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന വിപിൻ കമ്പനി ജീവനക്കാർ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിലാണ് പങ്കെടുത്തത്.
ബാലൻ-യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ ആതിരയും മകൾ വാമികയും ഒരു മാസം മുമ്പാണ് നാട്ടിൽ നിന്ന് എത്തിയത്. സംസ്കാരം പിന്നീട് നാട്ടിൽ.