ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം പതിനഞ്ചിൽ നിന്ന് 22 വർഷമായി വർധിപ്പിച്ചു
1 min read
ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം പതിനഞ്ചിൽ നിന്ന് 22 വർഷമായി വർധിപ്പിച്ചു
കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം പതിനഞ്ചിൽ നിന്ന് 22 വർഷമായി വർധിപ്പിച്ചു.
സംസ്ഥാന മോട്ടോർ വാഹന വകുപ്പാണ് വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
22 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾ (01-01-2024 മുതൽ പ്രാബല്യം) ഇലക്ട്രിക്കൽ ആയോ / എൽപിജി ആയോ / സിഎൻജി ആയോ / എൽഎൻജി ആയോ മാറ്റിയാൽ മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ എന്ന പുതിയ ഉത്തരവ് പുറത്തിറക്കി.
നേരത്തെ ഇത് പതിനഞ്ച് വർഷം ആയിരുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഗുഡ്സ് വാഹനങ്ങൾ ഈ നിയമ പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല ഫിറ്റ്നസ് അനുസരിച്ച് സർവ്വീസ് നടത്താമെന്നും അവർ അറിയിച്ചു.
