ഇന്ത്യയ്ക്ക് റെക്കോർഡ് വിജയം; ഇംഗ്ലണ്ടിനെ തകർത്തത് 434 റൺസിന്

1 min read
Share it

ഇന്ത്യയ്ക്ക് റെക്കോർഡ് വിജയം; ഇംഗ്ലണ്ടിനെ തകർത്തത് 434 റൺസിന്

മൂന്നാം ടെസ്റ്റിൽ ഇന്ത്യ അടിച്ചുകൂട്ടിയ കൂറ്റൻ ലക്ഷ്യത്തിന് മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ഇംഗ്ലീഷ് ബാറ്റിങ് നിര. ഇം​ഗ്ലണ്ടിനെതിരെ 434 റൺസിനാണ് ഇന്ത്യയുടെ തകർപ്പൻ ജയം. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ മുന്നോട്ടുവെച്ച 556 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 122 റൺസിന് കൂടാരം കയറി. 33 റൺസ് നേടിയ മാർക്ക് വുഡാണ് രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറർ. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി.

രവീന്ദ്ര ജഡേജ അഞ്ചും കുൽദീപ് യാദവ് രണ്ടും വിക്കറ്റ് നേടിയാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കിയത്. യശസ്വി ജയ്‌സ്വാൾ പരമ്പരയിലെ രണ്ടാം ഇരട്ട സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ അരങ്ങേറ്റത്തിൽ രണ്ടാം അർധ സെഞ്ച്വറിയുമായി സർഫറാസ് ഖാനും മികച്ച പ്രകടനം പുറത്തെടുത്തു. ടെസ്റ്റ് ക്രിക്കറ്റിൽ സെവാ​ഗ് ബാറ്റ് വിശുന്നതിന് സമാനമായായിരുന്നു ജയ്‌സ്വാളിന്റെ അടി. വെറും 236 പന്തിൽ നിന്നാണ് 12 സിക്‌സും 14 ഫോറും ഉൾപ്പടെ ജയ്‌സ്വാൾ 214 റൺസ് അടിച്ചുകൂട്ടിയത്.

സർഫറാസ് മൂന്ന് സിക്‌സും ആറ് ഫോറും ഉൾപ്പടെയാണ് 72 പന്തിൽ നിന്ന് 68 റൺസെടുത്ത് പുറത്താവാതെ നിന്നത്. ഇംഗ്ലണ്ടിന് മുന്നിൽ റൺമല ഉയർത്തിയ ഇന്ത്യ 430 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു. 445 റൺസാണ് ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ നേടിയത്. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സിൽ 319 റൺസിന് പുറത്താവുകയായിരുന്നു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!