മകൾ കാമുകനൊപ്പം ഒളിച്ചോടി,മാതാപിതാക്കൾ ജീവനൊടുക്കി
1 min readമകൾ കാമുകനൊപ്പം ഒളിച്ചോടി,മാതാപിതാക്കൾ ജീവനൊടുക്കി
കൊല്ലം:ഏക മകൾ ആൺസുഹൃത്തിനൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലം പാവുമ്പകാളിയം ചന്തയ്ക്ക് സമീപം വിജയഭവനത്തിൽ സൈനികനായ ഉണ്ണികൃഷ്ണപിള്ള (52)ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ദമ്പതികൾ അമിത അളവിൽ ഉറക്കുഗുളിക കഴിച്ച് ജീവനൊടുക്കുകയായിരുന്നു. ഇരുവരെയും പുറത്തുകാണാത്തതിനെ തുടർന്ന് പ്രദേശവാസികൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ ഇവരെ അവശനിലയിൽ കണ്ടത്. ഇതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബിന്ദു തൽക്ഷണവും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയുമാണ് മരിച്ചത്.