സ്‌കൂട്ടറിൽ വിദേശമദ്യം കടത്തവെ മധ്യ വയസ്ക്കൻ അറസ്റ്റിൽ
1 min readസ്‌കൂട്ടറിൽ വിദേശമദ്യം കടത്തവെ മധ്യ വയസ്ക്കൻ അറസ്റ്റിൽ
ശ്രീകണ്ടാപുരം എക്‌സൈസ് റേഞ്ചിലെ പ്രിവന്റ്റീവ് ഓഫീസർ രാജേഷ് കെ യും പാർട്ടിയുംകൂടി വാതിൽമടയിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ 6ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം സ്‌കൂട്ടിയിൽ സൂക്ഷിച്ചു വച്ച് കടത്തി കൊണ്ട് വരവേ പിടികൂടി. KL59X7891 ടി വി എസ് എൻട്ടോർക്ക് സ്കൂട്ടി സഹിതം പൈസക്കരിയിലെ പ്രജീഷ് ജോസഫ് എന്നയാളെ അറസ്റ്റ് ചെയ്തു.
പാർട്ടിയിൽ പ്രിവന്റ്റീവ് ഓഫീസർ ഹംസക്കുട്ടി കെ പി, ഗ്രേഡ് പ്രിവന്റ്റീവ് ഓഫീസർ മാരായ അഭിലാഷ് സി, പ്രകാശൻ പി വി,സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രദീപ് കുമാർ സി, സുദീപ് ടി പി,വനിത സിവിൽ എക്‌സൈസ് ഓഫീസർ ശ്രീജ എസ് കുമാർ എന്നിവർ ഉണ്ടായിരുന്നു.