കവർച്ച കേസിലെ പ്രതികളെ പിടികൂടി
1 min readകവർച്ച കേസിലെ പ്രതികളെ പിടികൂടി
കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലെ ചൂണ്ടയിൽ എന്ന സ്ഥലത്ത് വെച്ച് കൂത്തുപറമ്പ് സ്വദേശിയെ മർദിച്ച് കാറിൽ കയറ്റി തട്ടി കൊണ്ട് പോയി പണം കവർന്ന കേസിലെ ആറ് പ്രതികളെ കണ്ണവം പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണവം സബ് ഇൻസ്‌പെക്ടർ ടി എം വിപിൻ ന്റെ നേതൃത്വത്തിൽ കണ്ണവം സ്വദേശികളായ നിഖിൽ,അഭിനന്ദ്, കോളയാട് സ്വദേശികളായ റോബിൻ, ജോൺ, അജ്മൽ ഈരായികൊല്ലി സ്വദേശിയായ സനീഷ് എന്നിവരെയാണ് പിടികൂടിയത്. ഈ കഴിഞ്ഞ മാസം 31 നാണ് സംഭവം.
കാറിൽ എത്തിയ പ്രതികൾ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു പരാതിക്കാരനെ ചവിട്ടി വീഴ്ത്തി ബലമായി കാറിൽ കയറ്റി കൊണ്ട് പോയി 15000 രൂപ കവർച്ചചെയ്തു എന്നതാണ് കേസ്.
കണ്ണവം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ വിപിൻ കെ, എസ് സി പി ഒ ബിജേഷ് തെക്കുമ്പാടൻ, സിപി ഒ മാരായ അഷറഫ് കോറോത്ത്, പ്രജിത്ത് കണ്ണിപൊയിൽ, നിസാമുദ്ധീൻ, അനീസ്, സരിത്ത് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.