കണ്ണൂർ വിമാനത്താവളത്തിലെത്തിയ യുവതിയിൽ നിന്ന് ഒരു കിലോ സ്വർണ്ണം പിടികൂടി
1 min read
എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശിനിയായ യുവതിയിൽ നിന്ന് ഒരു കിലോ സ്വർണ്ണം പിടികൂടി.
സംശയം തോന്ന്യ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുകയും വിശദമായ പരിശോധന നടത്തുകയുമായിരുന്നു.
ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച 1125 ഗ്രാം സ്വർണമാണ് പരിശോധനയിൽ കണ്ടെടുത്തത്.
67.72 ലക്ഷം രൂപ വിലവരും.
അസിസ്റ്റന്റ് കമ്മീഷണർ ഇ വി ശിവരാമൻ, സൂപ്രണ്ടുമാരായ ബാബു എസ്, ദീപക് മീണ, ഇൻസ്പെക്ടർമാരായ എസ് ഷെമ്മി ജോസഫ്, രാധാകൃഷ്ണൻ ടി കെ, രാജശേഖർ റെഡ്ഡി, നിതേഷ് സൈനി, ഗൗരവ് സിക്കർവാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
