ബ്ലാക്ക്മാന്‍റെ മറവില്‍ മോഷണശ്രമവും
1 min readബ്ലാക്ക്മാന്‍റെ മറവില്‍ മോഷണശ്രമവും
ചെറുപുഴ: ബ്ലാക്ക്മാൻ ഭീതി വിതയ്ക്കുന്നതിനിടെ മലയോരത്തെ വീടുകളില്‍ മോഷണ ശ്രമവും. കഴിഞ്ഞ ദിവസം രാത്രി 10 ന് വാണിയംകുന്നിലെ കക്കുടക്കയില്‍ രാമചന്ദ്രന്‍റെ വീട്ടിലാണു മോഷണശ്രമം നടന്നത്.
രാമചന്ദ്രൻ വീടിന്‍റെ ഗേറ്റ് അടയ്ക്കാൻ എത്തിയപ്പോഴാണു വീടിന്‍റെ പിൻഭാഗത്തു ആള്‍പെരുമാറ്റം കേട്ടത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പൈപ്പ് റേഞ്ച്, ബള്‍ബ് തുടങ്ങിയ സാധനങ്ങള്‍ അടങ്ങിയ ഒരു ബാഗ് കണ്ടെത്തി.
ഇതോടെയാണു ബ്ലാക്ക്മാന്‍റെ മറവില്‍ മലയാരത്തു മോഷണശ്രമം നടക്കുന്നതായി സംശയം ഉയര്‍ന്നത്. സംഭവം ഉടൻ തന്നെ നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു.
തുടര്‍ന്നു സ്ഥലത്തെത്തിയ പോലീസ് ബാഗ് കസ്റ്റഡിയിലെടുക്കുകയും നാട്ടുകാരുടെ സഹായത്തോടെ വ്യാപക തെരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ ആരേയും കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തിലും പ്രദേശത്തു വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല.
ബ്ലാക്ക്മാൻ ഇതുവരെ വീടുകളിലെത്തി ഭിത്തിയിലും മറ്റും എഴുതുക മാത്രമാണു ചെയ്തിരുന്നത്. മറ്റു ഉപദ്രവങ്ങളൊന്നും ഇതുവരെ ഉണ്ടായിരുന്നില്ല.