കണ്ണൂരിൽ പോലീസുകാരൻ്റെ ബുളളറ്റ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ
1 min readകണ്ണൂരിൽ പോലീസുകാരൻ്റെ ബുളളറ്റ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ
കണ്ണൂർ ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരൻ്റെ ബുളളറ്റ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. പാലക്കാട് ചെറുനിലയം ഹൗസില്‍ രതീഷിനെയാ(30)ണ് ഇരിക്കൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇരിക്കൂറില്‍ ഒരു ബേക്കറിയില്‍ ജീവനക്കാരനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പ്രതിയെന്ന് കണ്ണൂര്‍ ടൗണ്‍ സിഐ ബിനുമോഹന്‍ അറിയിച്ചു.
ഈ കഴിഞ്ഞ ചൊവ്വാഴ്ച്ച കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനടുത്തെ പോലീസ് സഭാഹാളിന് സമീപമുളള റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 13- എഎസ് 6145 ബുളളറ്റാണ് പ്രതി കളളതാക്കോല്‍ ഉപയോഗിച്ചു തുറന്ന് മോഷ്ടിച്ചത്. ബുളളറ്റെടുക്കാനായി എത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതിയെകുറിച്ചു അന്വേഷണം തുടങ്ങുമ്പോള്‍ യാതൊരു തുമ്പും ലഭിച്ചില്ലെന്നും കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലെ സിസിടിവി ക്യാമറയില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടില്ലെന്നും സിഐ ബിനുമോഹന്‍ അറിയിച്ചു. എന്നാല്‍ കാല്‍ടെക്‌സ്, താണ എന്നിവടങ്ങളില്‍നിന്ന് പ്രതിയായ രതീഷ് ബുളളറ്റുമായി കടന്നു പോകുന്ന ചിത്രം കണ്ടെടുത്തു. ഇയാള്‍ മേലെചൊവ്വ വഴി ഇരിക്കൂര്‍ ഭാഗത്തേക്ക് പോയതായി പോലീസിന് വ്യക്തമായി.