മധുരയിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് അഞ്ചു മരണം
1 min readമധുരയിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് അഞ്ചു മരണം
ചെന്നൈ: മധുരയിൽ ട്രെയിൻ കോച്ചിന് തീ പിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനാണ് തീ പിടിച്ചത്. തീ നിയന്ത്രണവിധേയമായി. മരിച്ചവർ യുപി സ്വദേശികളാണെന്നാണ് വിവരം.
ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിനാണ് തീ പിടിച്ചത്. ട്രെയിനിന്റെ ഒരു കോച്ചിന് തീപിടിക്കുകയായിരുന്നു. സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പാൻട്രി കാറിലെ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായെന്നാണ് സൂചന