കണ്ണപുരത്ത് യുവാവ് ട്രെയിനിൽ നിന്ന് വീണ് മരണപ്പെട്ടു
1 min readകണ്ണപുരത്ത് യുവാവ് ട്രെയിനിൽ നിന്ന് വീണ് മരണപ്പെട്ടു
കണ്ണൂർ : യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുതിയങ്ങാടി സിദ്ദീക്ക് പള്ളിക്ക് സമീപത്തെ പി .കെ ഫവാസ് (32) ആണ് കണ്ണപുരം റെയിൽവെ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്.
ഭാര്യ വീട് ആയ മംഗലാപുരത്ത് നിന്നും നാട്ടിലെക്ക് വരുന്നതിനിടെ തിങ്കളാഴ്ച്ച രാത്രിയിയിലായിരുന്നു അപകടം.പയ്യന്നൂരിലായിരുന്നു ഫവാസിന് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ഉറങ്ങിപ്പോയതിനെ തുടർന്ന് അതിന് സാധിച്ചില്ല.
പിന്നീട് കണ്ണപുരം ഭാഗത്ത് അറ്റകുറ്റ പണി നടക്കുന്നതിനാൽ ട്രെയിൻ വേഗത കുറച്ച് പോവുന്നതിനിടെ ഇറങ്ങാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടപടി സ്വീകരിച്ചു. മൃതദേഹം ഇന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തും.
പുതിയങ്ങാടിയിലെ അബ്‌ദുറഹ്‌മാൻ – ഫായിസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫായിസ. സഹോദരങ്ങൾ: ഫാരിസ്, ഫാസില, ഫെമീല.