കണ്ണപുരം മാവേലി സ്റ്റോറിനു മുമ്പിൽ കോൺഗ്രസ് ധർണ്ണ നടത്തി
1 min readകണ്ണപുരം മാവേലി സ്റ്റോറിനു മുമ്പിൽ
കോൺഗ്രസ് ധർണ്ണ നടത്തി
കണ്ണപുരം: സപ്ലൈകോ ഔട്ട് ലെറ്റുകളും മാവേലി സ്റ്റോറുകളും നോക്കുകുത്തിയാക്കുന്നതിനും രൂക്ഷമായ വിലക്കയറ്റത്തിനുമെതിരെ കണ്ണപുരം മാവേലി സ്റ്റോറിനു മുമ്പിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ ബ്ലോക്ക് കോൺഗ്രസ് മുൻപ്രസിഡന്റ് കാപ്പാടൻ ശശിധരൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.നാരായണൻ, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് ദിനു മൊട്ടമ്മൽ , ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സതീഷ് കടാങ്കോട്ട്, മണ്ഡലം ഭാരവഹികളായ ഷാജി കാവുങ്കൽ, രാജൻ കാരക്കുന്ന്, ജയചന്ദ്രൻ പുല്ലാനി, കെ.രവീന്ദ്രൻ, സതീശൻ വടക്കേടത്ത്, എൻ. അനന്തൻ, എം.സി.കുര്യൻ, പി.വി. സന്തോഷ്, പി. അനീഷ് എന്നിവർ പ്രസംഗിച്ചു.