ഇന്ന് വൈദ്യുതി മുടങ്ങും

1 min read
Share it

 

എൽ.ടി ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ 2.30 വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ ആനകുനി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ത്രീ ഫേസ് കൺവേർഷൻ വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ എടയന്നൂർ ട്രാൻസ്ഫോർമർ സമീപത്ത് നിന്നും കിഴക്ക് ഭാഗം വയലിലൂടെ പോകുന്ന സിംഗിൾ ഫേസ് ലൈനിൽ വൈദ്യുതി മുടങ്ങും.

 

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ തട്ടേരി, പൊള്ളയാട്, അടിച്ചിക്കാ മല ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ഭഗവതി മുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചൊവ്വ സബ്‌സ്റ്റേഷനിൽ വർക്ക്‌ നടക്കുന്നതിനാൽ കാപ്പാട്, തലശ്ശേരി, കണ്ണൂർ, കടലായി എന്നീ ഫീഡറുകളിൽ ഇന്ന് രാവിലെ 9 മണി മുതൽ അര മണിക്കൂർ ഇടവിട്ട് വൈദ്യുതി നിയന്ത്രണം ഉണ്ടാകും.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!