ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
1 min readചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ കിഴുന്നപ്പാറ, കിഴുന്നപ്പള്ളി, ഭഗവതിമുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്ത് 10 വ്യാഴം രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചുമണി വരെയും ജവാൻ റോഡ് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ടു മുതൽ 11 മണിവരെ ഭാഗികമായും വൈദ്യുതി മുടങ്ങും.
ഏച്ചൂർ സെക്ഷനിൽ ഹൈടെൻഷൻ പോസ്റ്റ് പുനസ്ഥാപിക്കുന്ന പ്രവൃത്തി നടത്തുന്നതിനാൽ ആഗസ്റ്റ് 10 വ്യാഴം രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ കാഞ്ഞിരോട്, മുണ്ടേരി എച്ച്എസ്എസ്, മുണ്ടേരി എച്ച്എസ്എസ്,-എച്ച്ടി, സബ്സ്റ്റേഷൻ ക്വാർട്ടേഴ്സ്, കാഞ്ഞിരോട് ബസാർ, ഹിറ സ്റ്റോപ്പ്, പാറോത്തുംചാൽ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം സെക്ഷന് കീഴിൽ തട്ടേരി, പൊള്ളയാട്, വിളംബരമുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ആഗസ്റ്റ് 10 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി സെക്ഷന് കീഴിൽ പൊട്ടൻ പ്ലാവ് ലോവർ ട്രാൻസ്ഫോർമർ പരിധിയിൽ ആഗസ്റ്റ് 10 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
എൽ.ടി ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ 11 മണി വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പൂവത്തൂർ ട്രാൻസ്ഫോർമർ പരിധിയിലും 10 മണി മുതൽ 2.30 വരെ കനാൽ പാലം ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.