കവുങ്ങും തണ്ണി പ്രദേശത്തുള്ള വാറ്റ് കേന്ദ്രം തകർത്ത് 60 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി കേസെടുത്തു
1 min readപൂവ്വംചാൽ : കവുങ്ങും തണ്ണി പ്രദേശത്തുള്ള വാറ്റ് കേന്ദ്രം തകർത്ത് 60 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി കേസെടുത്തു.
ഓണം സ്പെഷ്യൽ ഡ്രൈവ് ഡ്യൂട്ടി യുടെ ഭാഗമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ ന്റെ നേതൃത്വത്തിൽ ആലക്കോട് റെയിഞ്ച് പരിധിയിൽപ്പെട്ട പൂവ്വംചാൽ – കവുങ്ങുംതണ്ണി സമീപത്തുള്ള കലുങ്കിന്റെ അടിവശം ഓണാഘോഷം മുന്നിൽ കണ്ട് വാറ്റു ചാരായം ഉണ്ടാക്കുന്നതിനായി നിർമ്മിച്ച ഉദ്ദേശം 60ലിറ്റർ വാഷ് കണ്ടെടുക്കുയും ഉടമസ്ഥൻ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കുന്നതിനായി നിലവിലുള്ള * ABKARI ACT*പ്രകാരം കേസ്സെടുത്തു.
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടം സിവിൽ എക്സൈസ് ഓഫീസർ പി.ആർ. വിനീത്, ടി.വി. ശ്രീകാന്ത് എക്സൈസ് ഡ്രൈവർ പി.വി.അജിത്ത്
എന്നിവർ പങ്കെടുത്തു.