ദിവസവും അവാക്കാഡോ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാം

1 min read
Share it

പതിവായി അവാക്കാഡോ കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ദിവസേന അവാക്കാഡോ കഴിക്കുന്ന സ്ത്രീകള്‍ക്ക് ആഴത്തിലുള്ള വിസറല്‍ കൊഴുപ്പ് കുറയുന്നതായി കണ്ടെത്തിയിരുന്നു.അവാക്കാഡോയില്‍ വൈവിധ്യമാര്‍ന്ന പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

മാത്രമല്ല ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. ദഹനം മെച്ചപ്പെടുത്തല്‍, വിഷാദരോഗ സാധ്യത കുറയ്ക്കല്‍, ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കല്‍, ക്യാൻസറില്‍ നിന്ന് സംരക്ഷിക്കല്‍ എന്നിവയും മറ്റും ഇതില്‍ ഉള്‍പ്പെടുന്നു.

അവാക്കാഡോകളില്‍ കൊഴുപ്പ് കൂടുതലാണ്. ഇതില്‍ 60 ശതമാനവും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാണ്, ഇത് ഹൃദ്രോഗത്തില്‍ നിന്ന് സംരക്ഷിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. പൊട്ടാസ്യം, ഫോളേറ്റ്, ഫൈബര്‍ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് അവാക്കാഡോ.അവാക്കാഡോയില്‍ കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താൻ സഹായിക്കുമെന്ന് കരുതപ്പെടുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ഉള്‍പ്പെടുന്നു. അവാക്കാഡോയില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നു. നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കാൻ ദഹനനാളത്തിന് ആവശ്യമായ അളവില്‍ നാരുകള്‍ ആവശ്യമാണ്.

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധം ഒഴിവാക്കാനും ദഹനവ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുമെന്ന് വിദഗ്ധൻ പറയുന്നു. ഓരോ 100 ഗ്രാം അവാക്കാഡോയിലും ബീറ്റാ സിറ്റോസ്റ്റെറോള്‍ എന്ന പ്രകൃതിദത്ത സംയുക്തം അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ അവാക്കാഡോ പതിവായി കഴിക്കുന്നത് ആരോഗ്യകരമായ കൊളസ്ട്രോളിന്റെ അളവ് നിലനിര്‍ത്താൻ സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. അവാക്കാഡോയില്‍ ല്യൂട്ടിൻ, സീയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. അവോക്കാഡോകളില്‍ ചില അര്‍ബുദങ്ങള്‍ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!